മുതുകുളം :കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരന് അഭിവാദ്യം അർപ്പിച്ചു വലിയഴീക്കൽ, തറയിൽക്കടവ്, പെരുമ്പളളി എന്നീ സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകൾ സിപിഎം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചതായി പരാതി .കോൺഗ്രസ്. തൃക്കുന്നപ്പുഴ സ്റ്റേഷനിൽ കൊടുത്തപരാതിയെപ്പറ്റി ചർച്ചചെയ്യാൻ സി.ഐ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാനുള്ള സാമാന്യ മര്യാദ പോലും ഡി.വൈ.എഫ് .ഐ നേതൃത്വം കാണിച്ചില്ലെന്ന് കോൺഗ്രസ് ആറാട്ടുപുഴ സൗത്ത് മണ്ഡലം പ്രസിഡന്റ് G. S. സജീവൻ പറഞ്ഞു.