kit
ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം സംസ്ഥാന സമിതി അംഗം എൻ.കെ.ജനാർദ്ദനൻ പുലയൻ നിർവഹിക്കുന്നു

പൂച്ചാക്കൽ: കെ.പി.എം.എസ് 524-ാം നമ്പർ തേവർ വട്ടം ശാഖയുടെ നേതൃത്വത്തിൽ കൊവിഡ് അതിജീവനം രണ്ടാം ഘട്ട വിതരണോദ്ഘാടനം സംസ്ഥാന സമിതി അംഗം എൻ.കെ.ജനാർദ്ദനൻ പുലയൻ നിർവഹിച്ചു. ശാഖയിലെ 125 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ, ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന കിറ്റുകളാണ് നൽകിയത്.ഡി.ദേവരാജൻ, വി. ബൈജു, ഡി.പ്രദീപ്, എം.മഹേഷ്, ടി.രമേശൻ,വിപിൻ പൊന്നപ്പൻ, ബിജു തുടങ്ങിയവർ നേതൃത്വം നല്കി.