അമ്പലപ്പുഴ: കരിനില മേഖലയിലുൾപ്പെടെയുള്ള കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ എച്ച്. സലാം എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം നടത്തി.
ഷട്ടർ വഴി പാടത്തേക്ക് ഒഴുകിയെത്തുന്ന ഉപ്പിന്റെ അളവ് പരിശോധിച്ച്, കർഷകർക്കും പാടശേഖരങ്ങൾക്കും സഹായകരമാകുന്ന നടപടി കൈക്കൊള്ളണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം, കൃഷി, റവന്യു, പഞ്ചായത്ത് അധികൃതർ സംയുക്തമായി മുൻകരുതൽ നടപടി സ്വീകരിക്കണം. ഉപ്പിന്റെ അളവ് ദിനംപ്രതി പരിശോധിക്കാൻ കൃഷി വകുപ്പിനെ ചുമതലപ്പെടുത്തി. നിരീക്ഷണ കമ്മിറ്റിയായി പ്രവർത്തിക്കുന്ന ഈ സംഘത്തിൽ കൃഷി ഓഫീസർ കൺവീനറായി പ്രവർത്തിക്കും. ഇന്നു മുതൽ കമ്മിറ്റി പ്രവർത്തിച്ചു തുടങ്ങണമെന്നും എം.എൽ.എ നിർദ്ദേശം നൽകി.