ചേർത്തല: എസ്.എൻ.ഡി.പി യോഗം നടപ്പിലാക്കുന്ന ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി ചേർത്തല യൂണിയനിലെ കളവംകോടം 438-ാം നമ്പർ ശാഖയിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.
ചേർത്തല യൂണിയൻ വൈസ് പ്രസിഡന്റ് പി.ജി. രവീന്ദ്രൻ അഞ്ജലി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ജി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ കെ.എ. മണിലാൽ പദ്ധതി വിശദീകരിച്ചു. സെക്രട്ടറി ജി. പ്രസാദ് സ്വാഗതവും വനിതാ സംഘം സെക്രട്ടറി തങ്കമണി നന്ദിയും പറഞ്ഞു.