tv-r
കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കിടപ്പു രോഗികൾക്കും കൊവിഡ് വാക്സിനേഷൻ നൽകുന്നതിനുളള മെഡിക്കൽ ടീമംഗങ്ങളുടെ ഫ്ലാഗ് ഒഫ് പഞ്ചായത്ത് പ്രസിഡൻ്റ് ബിനീഷ് ഇല്ലിക്കൽ നിർവ്വഹിക്കുന്നു

തുറവൂർ:കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ മുഴുവൻ കിടപ്പു രോഗികൾക്കും കൊവിഡ് വാക്സിനേഷൻ നൽകുന്നതിനുളള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിനായുള്ള മെഡിക്കൽ ടീമംഗങ്ങളുടെ ഫ്ലാഗ് ഒാഫ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ നിർവ്വഹിച്ചു.വൈസ് പ്രസിഡൻ്റ് അഖില രാജൻ,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ആശാ ഷാബു,സെക്രട്ടറി. ശോഭ,കോടംതുരുത്ത് പി.എച്ച്.സി.മെഡിക്കൽ ഓഫീസർ ഡോ.നീന ചന്ദ്രൻ,ഹെൽത്ത് ഇൻസ്പെക്ടർമാരായ ബാബുലാൽ,നവീൻ എന്നിവർ പങ്കെടുത്തു.