കായംകുളം:ഹോട്ടലിൽ മോഷണം നടന്നതോടെ ജീവിതം വഴിമുട്ടിയ കണ്ടല്ലൂർ സ്വദേശി രതീഷിന് കൈത്താങ്ങായി ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ.
രക്താർബുദ ബാധിതനുമായ രതീഷിന്റെ ഹോട്ടലിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. ശാരീരികവും മാനസികവുമായി തളർന്ന രതീഷിന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ അംഗങ്ങൾ തുണയാകുകയായിരുന്നു. .
അടിയന്തിരമായി കട തുടർന്ന് പ്രവർത്തിക്കാനുള്ള സാമ്പത്തിക സഹായവും സഹകരണവും നൽകി. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ ട്രഷറർ എസ് കെ നസീറിന്റെ നേതൃത്വത്തിലുള്ള ഹോട്ടൽ ഉടമകളുടെ സംഘം സന്ദർശിക്കുകയും രതീഷിന് സാമ്പത്തിക സഹായം നൽകുകയും ചെയ്തു.
നാട്ടുകാരിൽ ചിലരുടെ സഹായത്തോടെ തുടങ്ങിയ ഹോട്ടൽ ലോക്ഡൗൺ കാരണം ദിവസങ്ങളോളം അടക്കേണ്ടി വന്നു എന്നാൽ ലോക്ഡൗൺ ഇളവ് വരുത്തിയതോടെ കഴിഞ്ഞദിവസം പുലർച്ചെ കട തുറക്കാൻ എത്തിയ രതീഷ് കടയിലെ ഒട്ടുമിക്ക സാധനങ്ങളും കടയിൽ വഞ്ചിയിൽ സൂക്ഷിച്ചിരു ന്ന പൈസയും കള്ളൻ കൊണ്ടുപോയതായി കണ്ടത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.