ആലപ്പുഴ: വായന പക്ഷാചരണത്തിന്റെ ഭാഗമായി കിടങ്ങാംപറമ്പ് വിവേകോദയം വായനശാല ആൻഡ് ഗ്രന്ഥശാലയിൽ ജൂലായ് വരെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. 30 ന് പൊൻകുന്നം വർക്കി അനുസ്മരണവും 4 ന് വി.സാംബശിവൻ അനുസ്മരണവും 5 ന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും 7 ന് ഐ.വി.ദാസ് അനുസ്മരണവും നടത്തും. വായനശാലയുടെ പ്രവർത്തന പരിധിയിൽ താമസിക്കുന്ന സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യനോട്ട് ബുക്ക് വിതരണം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ.കെ.സുലൈമാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഡി.പ്രഭാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ബി.രാജീവ്,ആർ.രംജിത്ത്,ആർ.ജയഗോപാൽ,ജോസഫ് ജെയിംസ്,എം.എ.പൈലി തുടങ്ങിയവർ പങ്കെടുത്തു.