ആലപ്പുഴ : ഡീസൽ-പെട്രോൾ വിലയിൽ അടങ്ങിയിരിക്കുന്ന നികുതി വിഹിതം വേണ്ടന്നു വയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി പെട്രോൾ-ഡീസൽ വിലവർദ്ധനവിന് എതിരേ നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പെട്രോൾ പമ്പുകൾക്കു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഇ.ഷാബ്ദ്ദീൻ, ജി.പുഷ്‌കരൻ കേളംഞ്ചേരി, ടി.സി.ചാക്കോ താഴ്ചയിൽ, ബിനു മദനൻ എന്നിവർ പങ്കെടുത്തു..