s

ആലപ്പുഴ: പെട്രോളും ഡീസലും ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന നിർദ്ദേശത്തോടു യോജിക്കുന്നില്ലെന്നുള്ള സംസ്ഥാന ധനമന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമാണെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ജില്ലാകമ്മറ്റി അഭി​പ്രായപ്പെട്ടു. ഡീസൽ വി​ല വർദ്ധനവുമൂലം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് സ്വകാര്യബസ് മേഖലയാണ്. ഡീസലിന് സബ്സിഡി നൽകുന്നതിനോ, സംസ്ഥാനം ഈടാക്കിവരുന്ന കനത്ത നികുതി കുറയ്ക്കുന്നതിനോ, ഡീസൽ വിലയുടെ അനുപാതത്തിൽ യാത്രക്കൂലി വർദ്ധിപ്പിക്കുന്നതിനോ സർക്കാർ തയാറാകുന്നില്ല. കൊവി​ഡി​ന്റെ മറവിൽ സ്വകാര്യ ബസ് മേഖല കുത്തകകൾക്ക് കൈമാറാനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നതെന്നും യോഗം ആരോപിച്ചു.
യോഗത്തിൽ കെ.ബി.ടി.എ ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എം.നാസർ, ടി.പി.ഷാജിലാൽ, എൻ.സലിം, ബിജു ദേവിക, റിനു സഞ്ചാരി എന്നിവർ പങ്കെടുത്തു.