ph
മദ്ധ്യ പുതിയവിള ശാഖായോഗത്തിലെ അരിവിതരണം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: എസ് എൻ ഡി പി യോഗം കായംകുളം യൂണിയനിലെ മദ്ധ്യ പുതിയവിള 283-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖാ പരിധിയിലെ മുഴുവൻ അംഗങ്ങൾക്കും അരി വിതരണം നടത്തി.

ശാഖാ പ്രസിഡന്റ് പി.സോമനാഥന്റെ അധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു .യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ, വിഷ്ണുപ്രസാദ് കമ്മി​റ്റി അംഗങ്ങളായ ഷാജി, രാജ് മോഹൻ തമ്പി ,ഡി.രമണൻ, കെ.ചന്ദ്രൻ, എൻ.സുകുമാരൻ, കെ.സുധൻ, കെ.കുഞ്ഞുമോൻഎന്നിവർ പങ്കെടുത്തു.സെക്രട്ടറി എ.രഘു സ്വാഗതവും വൈസ് പ്രസിഡന്റ് ഡി. ഷാജി നന്ദിയും പറഞ്ഞു.