കായംകുളം : നഗരസഭയിലെ നഗര തെരുവു കച്ചവട സമിതിയിലേക്ക് വഴിയോര കച്ചവടക്കാരുടെ 9 പ്രതിനിധികളെ തി​രഞ്ഞെടുക്കുന്നതിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നഗരസഭ തിരിച്ചറിയൽ രേഖ നൽകിയിട്ടുള്ള വഴിയോര കച്ചവടക്കാർക്ക് തി​രഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമനിർദ്ദേശ പ്രതിക സമർപ്പിക്കാം. പ്രതികകൾ 28ന് രാവിലെ 10 മുതൽ ജൂലായ് ഏഴ് വൈകിട്ട് മണി 5 വരെ വരണാധികാരിയായ മുനിസിപ്പൽ എൻജി​നീയർ മുമ്പാകെ സമർപ്പിക്കാം. തി​രഞ്ഞെടുപ്പ് ജൂലുയ് 22 ന് രാവിലെ 11 മണി മുതൽ 3 മണി വരെ നഗരസഭാ സി.ഡി.എസ് ഹാളിൽ നടക്കും. വൈകീട്ട് 4 ന് വോട്ടെണ്ണൽ നടക്കും.