ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ, വ്യക്തമായ മേൽവിലാസം ഇല്ലാത്ത ഗണേശൻ(60) കഴിഞ്ഞ 26ന് മരിച്ചു. അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്കായി ഗവ.ടൗൺ എൽ പി സ്‌കൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ നിന്നും ചികിത്സയ്ക്ക് എത്തിച്ചതാണെന്ന് അന്വേഷണത്തിൽ അറിവായി. 157 സെന്റീമീറ്റർ ഉയരമുണ്ട്. കറുത്ത നിറം, കറുപ്പും വെളുപ്പും ഇടകലർന്ന തലമുടി, കറുത്ത നിറത്തിലുള്ള പാന്റ്സും വെളുത്ത ഷർട്ടുമാണ് വേഷം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പറിൽ അറിയിക്കണമെന്ന് സൗത്ത് പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഫോൺ: 9497987059, 9497980300, 0477- 2239343.