കാർഷി​കമേഖലയി​ൽ ഉണർവേകി​

കുടുംബശ്രീ ജോയി​ന്റ് ലയബി​ളി​റ്റി​ ഗ്രൂപ്പുകൾ

ആലപ്പുഴ: ജൈവകൃഷി​യി​ൽ പുതി​യ മുന്നേറ്റങ്ങൾ സൃഷ്ടി​ക്കുകയാണ് ജി​ല്ലയി​ലെ കുടുംബശ്രീ ജോയി​ന്റ് ലയബി​ളി​റ്റി​ ഗ്രൂപ്പുകൾ(ജെ.എൽ.ജി) . 1147 ഹെക്ടറിലാണ് ജില്ലയിലെ മൊത്തം 5689 ജെ.എൽ. ജി​കൾ വിവിധ വി​ളകൾ കൃഷി​ ചെയ്യുന്നത്.

ഓരോ ഗ്രൂപ്പിലും അഞ്ച് അംഗങ്ങളാണ് ഉള്ളത്. ഗ്രൂപ്പുകൾക്ക് ഒന്നു മുതൽ അഞ്ചു ലക്ഷംരൂപ വരെ ബാങ്ക് വായ്പയും ഇതിന് പുറമേ പ്രവർത്തന മികവ് വിലയിരുത്തി ഓരോ യൂണിറ്റിനും കൃഷിഭൂമിയുടെ വിസ്തൃതിക്ക് അനുസരിച്ചും വായ്പാ പലിശയ്ക്ക് ഒരു ശതമാനവും കുടുംബശ്രീ മിഷൻ പ്രത്യേക ഇൻസെന്റീവും നൽകുന്നു. കഴി​ഞ്ഞ സാമ്പത്തിക വർഷം മാത്രം ഏരിയാ ഇൻസെന്റീവ് ആയി 29.13ലക്ഷം രൂപയും വായ്പ പലിശ ഇൻസെന്റീവ് ആയി 12.25 ലക്ഷം രൂപയും വിതരണം ചെയ്തു.

ലക്ഷ്യം

ജനങ്ങളെ കാർഷിക സംസ്‌കാരത്തിലേക്ക് തിരിച്ചുകൊണ്ടുവരിക

വിഷരഹിത ഉത്പന്നങ്ങൾ വീട്ടുപടിക്കൽ എത്തി​ക്കുക

2017മുതൽ ഓരോ വർഷവും കൃഷി ഭൂമിയുടെയും ജെ.എൽ.ജി. ഗ്രൂപ്പിന്റെയും എണ്ണത്തിൽ വൻവർദ്ധനവാണ് ഉണ്ടായത്. 2017ൽ 3840 ഗ്രൂപ്പുകൾ ഉണ്ടായിരുന്നത് കഴിഞ്ഞ വർഷം 5689ആയി​ വർദ്ധിച്ചു. 2017ൽ 211 ഹെക്ടറിലായിരുന്നു കൃഷിയെന്നത് കഴിഞ്ഞ വർഷം 1147 ഹെക്ടറിൽ എത്തി.

വിവിധ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സ്ഥലങ്ങളുടെ പരിസ്ഥിതി അനുസരിച്ചാണ് വിളകൾ കൃഷി ചെയ്യുന്നത്. പ്രധാനമായി നെല്ലും പച്ചക്കറിയും കിഴങ്ങ് വർഗങ്ങളുമാണ് കൃഷി ചെയ്യുന്നത്. 296 ഹെക്ടർ സ്ഥലത്താണ് നെൽകൃഷി ചെയ്യുന്നത്. വെളിയനാടും ചമ്പക്കുളവുമാണ് നെൽകൃഷിയിൽ മുന്നിൽ നിൽക്കുന്നത്. വെളിയനാട് ബ്ലോക്ക് പരിധിയിൽ 152 ഹെക്ടറിലും ചമ്പക്കുളം ബ്ലോക്ക് പരിധിയിൽ 58 ഹെക്ടറിലുമാണ് കുടുംബശ്രീ നെൽ കൃഷി ചെയ്യുന്നത്. 277 ഹെക്ടറിൽ പച്ചക്കറിയും 266 ഹെക്ടറിൽ കിഴങ്ങ് വർഗങ്ങളും കൃഷി ചെയ്യുന്നുണ്ട്. വിവിധ തരത്തിലുള്ള സർക്കാർ ആനുകൂല്യങ്ങളും കൃഷിക്കായി ജെ.എൽ.ജി. ഗ്രൂപ്പുകൾക്ക് ലഭിക്കുന്നുണ്ട്.


കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാട്ടുചന്തകളാണ് ഉത്പ്പന്നങ്ങൾ വിൽക്കാനായുള്ള പ്രധാന മാർക്കറ്റ്. മാസത്തിൽ നാല് നാട്ടുചന്തകൾ വീതമാണ് സംഘടിപ്പിക്കുന്നത്.
പ്രളയവും കാലാവസ്ഥ പ്രശ്‌നങ്ങളും പ്രതികൂലമായി ബാധിക്കുമ്പോഴും വർഷംതോറും കൃഷി സ്ഥലങ്ങളുടെയും ജെ.എൽ.ജി. ഗ്രൂപ്പുകളുടെയും എണ്ണം ജില്ലയിൽ വർദ്ധനവാണ് ഉണ്ടാകുന്നത്. ജില്ലയിൽ കൂടുതൽ കൃഷി ഗ്രൂപ്പുകൾ തുടങ്ങാനും കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.

#വർദ്ധനവ് ഇങ്ങനെ

2017ൽ 3840 ഗ്രൂപ്പുകൾ ഉണ്ടായിരുന്നത് 2018 ആയപ്പോഴേക്കും 4399 ഗ്രൂപ്പായും 2019ൽ 5420 ഗ്രൂപ്പായും കഴിഞ്ഞ വർഷം അത് 5689 എണ്ണമായും വർദ്ധിച്ചു.

2017ൽ 211 ഹെക്ടറിലായിരുന്നു കൃഷി. 2018ലത് 986 ഹെക്ടറായും 2019ൽ 1027 ഹെക്ടറായും വർദ്ധിച്ചു.കഴി​ഞ്ഞ വർഷം ഇത് 1147 ഹെക്ടറിൽ എത്തി.

...................................

1147

ജില്ലയിലെ കുടുംബശ്രീയുടെ ആകെ കൃഷി​ 1147 ഹെക്ടറിലാണ്

5689

മൊത്തം 5689 ജെ.എൽ. ജി​കളാണ് പ്രവർത്തി​ക്കുന്നത്

.......................

വർദ്ധന ഇങ്ങനെ

വർഷം ഗ്രൂപ്പുകൾ കൃഷി​

2017 3840 211

2018 4399 986

2019 5420 1027

2020 5689 1147