ആലപ്പുഴ: വർദ്ധിച്ചു വരുന്ന ഗാർഹിക പീഠനങ്ങളുടേയും അത്മഹത്യകളുടേയും പശ്ചാത്തലത്തിൽ ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ കൗൺസലിംഗ് പരിശീലനം നൽകും. ഇന്ന് വൈകിട്ട് 4ന് നഗരത്തിലെ എ.ഡി.എസ് ഭാരവാഹികൾക്കും നാളെ വൈകിട്ട് 7ന് ആശ പ്രവർത്തകർക്കും റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്കും കൗൺസലിംഗിൽ പരിശീലനം നൽകും. ജില്ലാ നിയമ സഹായ വേദി കോ ഓർഡിനേറ്റർ ബാബു ആന്റണി ക്ലാസ്സുകൾ നയിക്കും. നിയമ സഹായ വേദിയുമായി ചേർന്ന് നഗരസഭയിൽ പരാതി പരിഹാര ഫോറം സ്ഥാപിക്കും. കൗൺസലിംഗിനും നിയമ സഹായങ്ങൾക്കുമായി നഗരസഭയുടെ 9020996060 എന്ന നമ്പരിൽ വിളിയ്ക്കണമെന്ന് അദ്ധ്യക്ഷ സൗമ്യരാജ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.ഷാനവാസ് എന്നിവർ അറിയിച്ചു.