മാവേലിക്കര: നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ ലഭ്യമാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സംയുക്തമായി ആഹ്വാനം ചെയ്ത ചലഞ്ചിലേക്ക് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ മാവേലിക്കര ഗ്രൂപ്പ് കമ്മറ്റി ഫോണുകൾ നൽകി. ഗ്രൂപ്പ് പ്രസിഡന്റ് എൻ.ഹരികുമാർ, സെക്രട്ടറി വിനോദ് പുകഴേന്തി, ട്രഷറർ സന്ദീപ് ചാല എന്നിവർ ചേർന്ന് സംസ്ഥാന സെക്രട്ടറി സി.ആർ.റോബിന് സ്മാർട്ട് ഫോണുകൾ കൈമാറി.