മാവേലിക്കര: ബി.ജെ.പി സംഘടിപ്പിച്ച ഡോ.ശ്യാമ പ്രസാദ് മുഖർജി അനുസ്മരണം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ഉപാദ്ധ്യക്ഷൻ ബിനു ചാങ്കൂരേത്ത് അദ്ധ്യക്ഷനായി. മണ്ഡലം ഉപാദ്ധ്യക്ഷ അംബിക ദേവി, പഞ്ചായത്ത് പ്രസിഡന്റ് സുധീഷ് ചാങ്കൂർ, രാധാകൃഷ്ണൻ വരേണിക്കൽ, യുവമോർച്ച മോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനീത് ചന്ദ്രൻ, തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം ജയരാജ് വരേണിക്കൽ, പഞ്ചായത്ത് സെക്രട്ടറി ഷോണിമ രാധാകൃഷ്ണൻ, പഞ്ചായത്ത് കമ്മറ്റി അംഗം പുഷ്പ സന്തോഷ്, പ്രദീപ് കുമാർ, ബൂത്ത് കമ്മറ്റി അംഗം സാജു ഭരതൻ എന്നിവർ സംസാരിച്ചു. ജൂലായ് 6 വരെ നിയോജക മണ്ഡലം കമ്മിറ്റി വിവിധ പരിപാടികൾ നടത്തും.