പൂച്ചാക്കൽ: തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തംഗവും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ വിമൽ രവീന്ദ്രന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ്, പോഷകാഹാരം,പാലിയേറ്റീവ് രോഗികൾക്കുള്ള കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ എന്നിവ നൽകുന്ന കരുതൽ പദ്ധതിയുടെ ഉദ്ഘാടനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ നിർവ്വഹിച്ചു . നിയോജക മണ്ഡലം പ്രസിഡൻ്റ് തിരുനല്ലൂർ ബൈജു , സംസ്ഥാന സമിതി അംഗം സി.മധുസൂദനൻ, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജോഷി തണ്ടാപ്പള്ളി , ജനറൽ സെക്രട്ടറി ശ്രീജിത് പാവേലി,രഘു, പി.എസ്.സുനീഷ്, കൃഷ്ണചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.