വള്ളികുന്നം: പുരോഗമന കലാ. സാഹിത്യ സംഘം വള്ളികുന്നം കിഴക്ക് മേഖല കമ്മിറ്റി 25000 രൂപയുടെ പൾസ് ഓക്സിമീറ്റർ പഞ്ചായത്തിന് നൽകി. സി.എസ്.സുജാത പഞ്ചായത്ത് പ്രസിഡന്റ് വിജി പ്രസാദിന് ഓക്സീമീറ്ററുകൾ കൈമാറി. മേഖലാ സെക്രട്ടറി ടി. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. രാജൻ മണപ്പള്ളി, പടിഞ്ഞാറ് മേഖല സെക്രട്ടറി കെ. മൻസൂർ, ടി. പ്രവീൺ, താഹിർ കാഞ്ഞിപ്പുഴ, രാജി. ആർ മിനി പ്രഭാകരൻ എന്നിവർ പങ്കെടുത്തു