മാവേലിക്കര: പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ കേരള കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ ധർണ്ണ നടത്തി. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം തോമസ് സി.കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റിയറിംഗ് കമ്മറ്റി മെമ്പർ ജെയിസ് വെട്ടിയാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.പി പൊന്നൻ, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി രജു തോപ്പിൽ, ബിനു കല്ലുമല തുടങ്ങിയവർ സംസാരിച്ചു.