തുറവൂർ: പട്ടണക്കാട് പഞ്ചായത്തിലെ മുഴുവൻ പേർക്കും കൊവിഡ് വാക്സിൻ നൽകാൻ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് പട്ടണക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടയ്ക്കൽ പി.എച്ച്.സി യ്ക്ക് മുന്നിൽ നടന്ന ധർണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം.എ.നെൽസൺ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എസ്.സഹീർ അദ്ധ്യക്ഷനായി. സജീർ പട്ടണക്കാട്, പി.ബി.വൈശാഖ് , യദു ശങ്കർ, സജീവൻ ചെട്ടിയാർ, കെ.എൽ. സഞ്ജു തുടങ്ങിയവർ സംസാരിച്ചു.