ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ.മാധവ മെമ്മോറിയൽ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് അപേക്ഷ സമർപ്പിച്ചവർക്കുള്ള ഇന്റർവ്യൂ 25 മുതൽ നടക്കും. ഇ മെയിൽ വഴി മേയ്‌ 25 വരെ അപേക്ഷിച്ചവർ മാത്രം സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി നിർദ്ദിഷ്ട തീയതികളിൽ രാവിലെ 8.30 ന് ഹാജരാകണം. മലയാളം, ഇക്കണോമിക്സ് എന്നിവയ്ക്ക് രാവിലെ 11 മണിക്കാണ് ഇന്റർവ്യൂ. മാത്‍സ്, മലയാളം എന്നിവയ്ക്ക് 25ന്, ഫിസിക്സ്‌, ഇക്കണോമിക്സ് എന്നിവയ്ക്ക് 28 ന്, കെമിസ്ട്രിയ്ക്ക് 29ന്, കോമേഴ്‌സ് ജൂലായ് 1, 2, ഇംഗ്ലീഷ് 6, 8 എന്നിങ്ങനെയാണ് ഇന്റർവ്യൂ തീയതികൾ.