ഹരിപ്പാട്: കരുവാറ്റാ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്നേഹാമൃതം പദ്ധതി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ: ഷിജുഖാൻ ഉദ്ഘാടനം ചെയ്തു.
കുട്ടികളിൽ കൊവിഡാനന്തര മാനസിക-ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ആയുർവ്വേദ പരിരക്ഷാ പദ്ധതിയാണ് സ്നേഹാമൃതം. കൊവിഡ് ബാധിതരായ കുട്ടികളിൽ രോഗമുക്തിക്കു ശേഷമുള്ള പ്രശ്നങ്ങൾ കണ്ടെത്തി ചികിത്സ, യോഗ, വിനോദ പരിപാടികൾ, കൺസിലിംഗ്, പോഷകാഹാരങ്ങൾ എന്നിവയടങ്ങിയതാണ് പദ്ധതി.
ആയുർവ്വേദ വിദഗ്ധരായ ഡോക്ടർമാരുടെ പാനലിനാണ് പദ്ധതിയുടെ മേൽനോട്ടം.
ഉദ്ഘാടന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ്.താഹ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എം ശോഭ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ
ടി .പൊന്നമ്മ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ശ്രീലേഖ മനു എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിഷ.എൻ.തയ്യിൽ സ്വാഗതവും നോഡൽ ആഫീസർ സേതുമാധവൻ നന്ദിയും പറഞ്ഞു.