ഹരിപ്പാട്: കരുവാറ്റ എൻ.എസ്.എസ് ഹൈസ്ക്കൂളിലെ1992 ബാച്ച് വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മയായ കളിക്കൂട്ടുകാരുടെ നേതൃത്വത്തിൽ ഏഴു വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. ഭാരവാഹികളായ വിപിൻ അടുക്കള, മഞ്ജു രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ഹെഡ്മിസ്ട്രെസ് രമാദേവിയ്ക്ക് ഫോണുകൾ കൈമാറി. ഗ്രൂപ്പ് അംഗങ്ങളായ സന്ദീപ്, സുനിത, അമ്പിളി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ, മറ്റു അധ്യാപകർ, പി.ടി.എ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.