ചേർത്തല: എസ്.എൻ.ഡി.പി യോഗം നടപ്പിലാക്കുന്ന ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിച്ചുകുളങ്ങര യൂണിയനിലെ ശ്രീനാരായണപുരം 3787-ാം നമ്പർ ശാഖയിൽ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എം. മനോജ് ഉദ്ഘാടനം നിർവഹിച്ചു. ശാഖ ആക്ടിംഗ് പ്രസിഡന്റ് കെ.കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി പത്മസേനൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.കെ. ദാനപ്രിയൻ,സുരേന്ദ്രൻ,പി.സുധീഷ്, കുടുംബ യൂണീറ്റ് ചെയർമാൻ അംബുജുക്ഷൻ എന്നിവർ പങ്കെടുത്തു.