tv-r

അരൂർ: ദേശീയ പാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ മെഡിക്കൽ റെപ്രസന്റേറ്റീവ് മരിച്ചു. തിരുവനന്തപുരം മണക്കാട് ശാരദാ മന്ദിരത്തിൽ പ്യാരിലാൽ(56) ആണ് മരിച്ചത്. ദേശീയ പാതയിൽ അരൂർ പള്ളി സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ച രാത്രി പത്തിനായിരുന്നു അപകടം. 22 വർഷമായി മൈക്രോ ലാബോറട്ടറിയുടെ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്യുന്ന പ്യാരിലാൽ തിരുവനന്തപുരത്തു നിന്ന് സുഹൃത്തുക്കളുമൊത്ത് കാറിൽ എറണാകുളത്തേക്ക് യാത്ര ചെയ്യുമ്പോൾ , അരൂർ പള്ളിക്ക് തെക്ക് ഭാഗത്ത് കാർ റോഡരികിൽ നിർത്തി കുടിവെള്ളം വാങ്ങുന്നതിനായി എതിർഭാഗത്തെ കടയിലേക്ക് പോകുന്നതിനിടെ എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് ഉടൻ നെട്ടൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ച കാർ നിർത്താതെ പോയി അരൂർ പൊലീസ് കേസെടുത്തു. ഭാര്യ: ബിന്ദു. മക്കൾ:അർജുൻ ലാൽ, ആർച്ച ലാൽ.