ആലപ്പുഴ: കാവാലം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ മലയാളം, ഗണിതം വിഷയങ്ങളിൽ ഓരോ അദ്ധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. എഴുത്തു പരീക്ഷയും, പ്രായോഗിക പരീക്ഷയും അഭിമുഖവും ഉണ്ടാകും. നിശ്ചിത യോഗ്യതയുള്ള (ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ് , കെ. ടെറ്റ് അധിക യോഗ്യത ) ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജൂലായ് ഒന്നിന് പകൽ 11 ന് സ്‌കൂൾ ഓഫീസിൽ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.