അമ്പലപ്പുഴ : വനം കൊള്ളയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്യുടെ ഭാഗമായി പുന്നപ്ര തെക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന ധർണ കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പുന്നപ്ര കിഴക്കു മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം മുഖ്യപ്രഭാഷണം നടത്തി. അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.ബി.വിജയകുമാർ, ജി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.