photo
ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് ഹൈസ്‌കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ വാർഡിലെ കൊവിഡ് രോഗികൾക്കായി നൽകുന്ന പൾസ് ഓക്സി മീറ്റർ വിതരണോദ്ഘാടനം നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് നിർവ്വഹിക്കുന്നു

ആലപ്പുഴ: ഗവ. മുഹമ്മദൻസ് ഗേൾസ് ഹൈസ്‌കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ വാർഡിലെ കൊവിഡ് രോഗികളുടെ ഉപയോഗത്തിനായി പൾസ് ഓക്സി മീറ്ററുകൾ വിതരണം ചെയ്തു.നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് വിതരണോദ്ഘാടനം നിർവഹിച്ചു. കൗൺസിലർ സിമി ഷാഫി ഖാൻ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് സുരേഷ്, എബ്രഹാം പത്രോസ്, പ്രിൻസിപ്പൽ ജയശ്രീ, ഹെഡ്മിസ്ട്രസ് ആനിയമ്മ, സ്റ്റാഫ് പ്രതിനിധി രഞ്ജിന, ജയലക്ഷ്മി എന്നിവർ സംസാരിച്ചു.