അരൂർ: ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിലെ അഞ്ചടിപ്പാടത്ത് നെൽകൃഷിക്ക് തുടക്കം. 17 ഏക്കർ വരുന്ന പാടശേഖരത്തിൽ 30 വർഷത്തോളമായി ആശ്രമത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും മുടക്കമില്ലാതെ നെൽകൃഷി നടത്തുന്നുണ്ട്. വിളയിക്കുന്ന നെല്ല് ആശ്രമത്തിൽ അന്നദാനത്തിന് ഉപയോഗിക്കുകയാണ് പതിവ്. ചേർത്തല ഏരിയ ഹെഡ് ജനനി പൂജാജ്ഞാനതപസ്വിനി വിത്ത് വിതയ്ക്കൽ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജനനി നിത്യരൂപജ്ഞാനതപസ്വിനി, ഏരിയ ഡി.ജി.എം. പി.ജി. രവീന്ദ്രൻ, ഏരിയ കോ ഓഡിനേറ്റർ ജി. ഹരികൃഷ്ണൻ, പി.ജി.രമണൻ, സി.വി.പുരുഷോത്തമൻ, കൃഷി സൂപ്പർവൈസർ രാജൻ തുടങ്ങിയവർ പങ്കെടുത്തു .