photo
,സ്റ്റീൽ ബിനു

ആലപ്പുഴ: കലവൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കൈയ്യേറ്റം ചെയ്ത ചെയ്ത കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 21-ാം വാർഡിൽ പരുത്തിയിൽ ജെയ്‌സണെയാണ് ( ബിനുക്കുട്ടൻ,സ്റ്റീൽ ബിനു) കാട്ടൂർ ഭാഗത്ത് നിന്നും ഡിവൈ എസ്.പി ഡി.കെ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരി സി.ഐ രവി സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ഉപയോഗിച്ചിരുന്ന കാറും അതിലുണ്ടായിരുന്ന വാളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുണ്ടാ (കാപ്പ)
നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന ജെയ്‌സൺ അടുത്തസമയത്താണ് ജയിൽ മോചിതനായത്.ഇയാൾക്കെതിരെ മണ്ണഞ്ചേരി, ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനുകളിലായി വധശ്രമ കേസുൾപ്പടെ പതിനഞ്ചോളം കേസുകളുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.