ഹരിപ്പാട്: ചേപ്പാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ കൊവിഡ് രോഗബാധിതർക്കും രോഗമുക്തി നേടിയവർക്കും വേണ്ടി ഗൂഗിൾ മീറ്റ് വഴി കൗൺസിലിംഗ് നടത്തി. ഫാമിലി കൗൺസിലർ ക്രിസ്റ്റീന റോജി പരിപാടികൾക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം കെ വേണുകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ വിശ്വപ്രസാദ് അദ്ധ്യക്ഷനായി. മുപ്പത് കുടുംബങ്ങൾ കൗൺസിലിംഗിനു വിധേയരായി.