മാവേലിക്കര: മരം കൊള്ളയിൽ ജുഡീഷ്യൽ അന്വേക്ഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിപ്പുഴയിൽ നിൽപ്പ് സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ ചെങ്കിളിൽ ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് അനീഷ് കരിപ്പുഴ അദ്ധ്യക്ഷനായി. പി.കെ. ഗോപാലകൃഷ്ണൻ നായർ, ബെന്നി യോഹന്നാൻ, വി.എസ്.വിനുകുമാർ, പി.വിക്രമൻ, ജി.വേണുഗോപാൽ, സോമരാജൻ, കെ.വിജയൻ എന്നിവർ സംസാരിച്ചു.

--