nss
കുടശ്ശനാട് തണ്ടാനുവിള ഗവ.എസ്.വി.എച്ച്.എസ്.എസിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സമാഹരിച്ച സാമഗ്രികൾ വിതരണത്തിനായി പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദിന് പ്രിൻസിപ്പാൾ കെ.ബാബു കൈമാറുന്നു.

ചാരുംമൂട്: കൊവിഡ് ദുരിത കാലത്ത് കൈത്താങ്ങായി കുടശ്ശനാട് തണ്ടാനുവിള ഗവ.എസ്.വി.എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് കൊവിഡ് പ്രതിരോധ സാമഗ്രികൾ സമാഹരിച്ചു.

സമാഹരിച്ച പൾസ് ഓക്സിമീറ്ററുകൾ, പി.പി.ഇ കിറ്റുകൾ, മാസ്കുകൾ തുടങ്ങിയവ വിതരണത്തിനായി പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദിന് പ്രിൻസിപ്പൽ കെ.ബാബു കൈമാറി. പഞ്ചായത്തംഗം കെ.ബിജു, പി.ടി.എ പ്രസിഡന്റ് ഉമ്മൻ തോമസ്, പ്രോഗ്രാം ഓഫീസർ അസീറഖാൻ, സ്റ്റാഫ് സെക്രട്ടറി ജ്യോതിലക്ഷ്മി, എൻ.എസ്. എസ് വോളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു.