ഹരിപ്പാട്: സംസ്ഥാന സർക്കാരിന്റെ മരം മുറി കൊള്ളയിൽ ജുഡിഷ്യൽ അന്വേഷണം അവശ്യപ്പെട്ടു പള്ളിപ്പാട് യു. ഡി. എഫ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് പടിക്കൽ ധർണ്ണ നടത്തി. കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ എം. കെ വിജയൻ ധർണ്ണ ഉദ്ഘാടനം ചെയ്യ്തു, എസ്. തങ്കച്ചൻ കൊല്ലമാല, സി. ജി ജയപ്രകാശ്, റെജി എബ്രഹാം, കീച്ചേരിൽ ശ്രീ കുമാർ, , റെയിച്ചൽ വര്ഗീസ്, മാണി. എസ്. നായർ, ജോസഫ് ജോർജ്, ടി. പ്രസാദ്, കൃഷ്ണ കുമാർ, സി. കെ സുജാത, ഷാജി ജോൺ എന്നിവർ സംസാരിച്ചു.