മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ലോക്ഡൗണിനെ തുടർന്ന് നിർത്തിവച്ചിരുന്ന ചാന്താട്ടം, ചുറ്റുവിളക്ക്, ആൽവിളക്ക് എന്നീ വഴിപാടുകൾ 29 മുതൽ ബുക്കിംഗ് ക്രമം അനുസരിച്ച് നടത്തിത്തുടങ്ങും. നടത്തിയിട്ടില്ലാത്ത ബുക്കിംഗ് വഴിപാടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് ദേവസ്വം അഡ്മിനിസ്ട്രേറ്റി​വ് ഓഫീസുമായി ബന്ധപ്പെടണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.അജയകുമാർ അറിയിച്ചു. ഫോൺ​: 04792348670.