ഹരിപ്പാട്: മരം മുറിക്കലിനെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യജനാധിപത്യ മുന്നണി സംസ്ഥാന കമ്മി​റ്റിയുടെ അഹ്വാന പ്രകാരം ചിങ്ങോലി മണ്ഡലം യു. ഡി.എഫ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ ചിങ്ങോലി വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി. മണ്ഡലം ചെയർമാൻ പുളിമൂട്ടിൽ സത്താർ അദ്ധ്യക്ഷനായി.കോൺഗ്രസ് ജില്ലാ സെക്രട്ടറി ജേക്കമ്പ് തമ്പാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ പി.ജി ശാന്തകുമാർ സ്വഗതം പറഞ്ഞു.കോൺഗ്രസ് ജില്ല സെക്രട്ടറി അഡ്വ. വി. ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി. കാർത്തികപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ് വിനോദ് കുമാർ, രഞ്ജിത്ത് ചിങ്ങോലി, ജെമിനി, പീറ്റർ ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ടി. പി .ബിജു നന്ദി പറഞ്ഞു