ഹരിപ്പാട്: സംസ്ഥാനത്ത് നടന്ന വനംകൊള്ളയെക്കുറി​ച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നിയോജക മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ പത്ത് സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ഹരിപ്പാടു് റവന്യൂ ടവറിന് മുന്നിൽ നടന്ന നിയോജക മണ്ഡലം തല ധർണ ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ കെ.എം.രാജു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ അനിൽ ബി.കളത്തിൽ അദ്ധ്വക്ഷനായി. കുമാരപുരത്ത് എ.കെ.രാജൻ ഉദ്ഘാടനം ചെയ്തു.കെ.സുധീർ അദ്ധ്വക്ഷനായി. ചേപ്പാടു് ജോൺ തോമസ് ഉദ്ഘാടനം ചെയ്തു.സോമനാഥൻ നായർ അധ്യക്ഷനായി. പള്ളിപ്പാടു് എം.കെ വിജയൻ ഉദ്ഘാടനം ചെയ്തു.അനിൽ തോമസ് അദ്ധ്വക്ഷനായി. കരുവാറ്റയിൽ കെ.കെ.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.ജോസ് പരുവക്കാടൻ അദ്ധ്വക്ഷനായി. മുതുകുളത്ത് മുഞ്ഞിനാട് രാമചന്ദൻ ഉദ്ഘാടനം ചെയ്തു. ചിറ്റക്കാട് രവീന്ദ്രൻ അദ്ധ്വക്ഷനായി. ചിങ്ങോലിയിൽ ജേക്കബ്ബ് തമ്പാൻ ഉദ്ഘാടനം ചെയ്തു. പുളിമൂട്ടിൽ സത്താർ അദ്ധ്വക്ഷനായി. ചെറുതനയിൽ എം.ആർ.ഹരികുമാർ ഉദ്ഘാടനം ചെയ്തു.സണ്ണി ജോർജ് അദ്ധ്വക്ഷനായി. ഹരിപ്പാടു് കെ.എസ്സ്.ആർ ടി സിക്ക് മുമ്പിൽ എം.കൃഷ്ണകുമാർ ഉദ്ഘാടം ചെയ്തു.ശ്രീദേവി രാജൻ അദ്ധ്വക്ഷയായി. തൃക്കുന്നപ്പുഴയിൽ എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സിയാർ അദ്ധ്വക്ഷനായി. വിവിധ യോഗങ്ങളിൽ യുഡിഎഫ് നേതാക്കളായ കെ.ബാബു കുട്ടൻ, എസ്.വിനോദ്കുമാർ, എസ്.രാജേന്ദ്രകുറുപ്പ് ,അഡ്വ.വി.ഷുക്കൂർ, ബേബി ജോൺ, ദേവിപ്രിയൻ, രാജേഷ് മുതുകുളം, കെ.രാമകൃഷ്ണൻ, കെ.എസ്.ഹരികൃഷ്ണൻ, ശ്രീകുട്ടൻ, ഷംസുദീൻ കായിപ്പുറം,, മോഹനൻ പിള്ള, തൃക്കുന്നപ്പുഴ പ്രസന്നൻ, രഘുനാഥൻ, സുരേന്ദ്രൻ, രാധാകൃഷ്ണൻ പുതുശേരി, ജയപ്രകാശ്, പി.ജി.ശാന്തകുമാർ, ഡോ: ഗിരിഷ്, ശ്രീജാ കുമാരി, വിനു വി.നാഥ്, മിനി സാറാമ്മ, എന്നിവർ സംസാരിച്ചു.