ചേർത്തല :മരം മുറി വനംകൊള്ളയ്ക് എതിരെ ജുഡിഷ്യൽ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ നടപടികൾ സ്വീകരിക്കണെമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വിവിധ കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. നിയോജകമണ്ഡലം തല ഉദ്ഘാടനം ചേർത്തല താലുക്കാഫിസിന് മുന്നിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ നിർവഹിച്ചു. ഹൈക്കോടതിയുടെ മേൽ നോട്ടത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയ്യറാകണമെന്ന് സി.കെ.ഷാജി മോഹൻ ആവശ്യപ്പെട്ടു. ചേർത്തല ടൗൺ സൗത്ത് മണ്ഡലം പ്രസിഡന്റ് സി.എസ് പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ, ബിജുകോയിക്കര, സി.ഡി.ശങ്കർ, കെ.സി. ആന്റണി, ജി.വിശ്വംഭരൻ നായർ, ജയറാം,വിനീഷ്, ബാബു മുള്ളൻചിറ, സാജു എം എ, അശോകൻ, മധു എന്നിവർ പങ്കെടുത്തു.