ചേർത്തല: കണ്ടമംഗലം ക്ഷേത്രത്തിന്റെ കീഴിലെ ഹൈസ്കൂളിൽ പ്രവേശനം നേടിയ 124 കുട്ടികൾക്കാണ് ക്ഷേത്ര സമിതി ടാബും മൊബൈൽ ഫോണും വാങ്ങി നൽകും. നാളെ ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ കെ. ഷാജി അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രസമിതി പ്രസിഡന്റ് പി.ഡി. ഗഗാറിൻ സ്വാഗതം പറയും. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ മുഖ്യ പ്രഭാഷണം നടത്തും.