ഹരിപ്പാട്: കരുവാറ്റ കുറി​ച്ചിക്കൽ പാലത്തിന്റെ ശേഷിക്കുന്ന പണി പൂർത്തിയാക്കുന്നതിന് റീ ടെൻഡർ വിളിക്കാൻ ധനകാര്യ വകുപ്പ് നിർദ്ദേശം നല്കിയതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. നിലവിൽ നിശ്ചയിച്ചിട്ടുള്ള എസ്റ്റിമേറ്റ് കൂടുതൽ യാഥാർത്ഥ്യബോധത്തോടെ പരിഷ്കരിച്ച് സൈറ്റ് വെരിഫിക്കേഷൻ നടത്തി ധനകാര്യ വകുപ്പിന് എസ്റ്റിമേറ്റ് സമർപ്പിക്കാനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.