മാവേലിക്കര: മരംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ നടത്തി. നിയോജക മണ്ഡലം തലത്തിലുള്ള ധർണ്ണ മാവേലിക്കര മിനി സിവിൽ സ്റ്റേഷന് മുന്നിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം.കോശി ഉദ്ഘാടനം ചെയ്തു.