vbb
അടഞ്ഞു കിടക്കുന്ന ചേപ്പാട് വില്ലജ് ഓഫീസ്

ഹരിപ്പാട്: ചേപ്പാട് വി​ല്ലേജ് ഓഫീസ് കെട്ടി​ടം ആറുമാസമായി​ അടഞ്ഞുകി​ടക്കുന്നു. ഓഫീസ് താത്കാലി​കമായി​ ഏവൂർ പനച്ചം മൂടി​ന് സമീപം വാടകകെട്ടി​ടത്തി​ൽ പ്രവർത്തി​ക്കുകയാണ്.

വില്ലേജ് ഓഫീസ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഹരിപ്പാട് നിയോജക മണ്ഡലത്തിലെ ചേപ്പാട്, ആറാട്ടുപുഴ എന്നീ വില്ലേജ് ഓഫീസുകളുടെ പഴയ ഓഫീസ് മന്ദിരം പൊളിച്ചു മാറ്റി പുതിയത് നിർമ്മിക്കുന്നതിനു വേണ്ടി ഫണ്ട്‌ അനുവദിച്ചിരുന്നു. എന്നാൽ മുട്ടത്തു പ്രവർത്തിച്ചു കൊണ്ടിരുന്ന ചേപ്പാട് വില്ലേജ് ഓഫീസ് മന്ദി​

രമാണ് അടച്ചി​ട്ടി​രി​ക്കുന്നത്. .

വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിട നിർമാണത്തിന് ടെണ്ടർ ക്ഷണിച്ചു കരാറുകാരൻ കരാർ ഉറപ്പിച്ചിട്ടു നാളുകൾ ഏറെ കഴിഞ്ഞിട്ടുണ്ട്. പഴയ ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റുവാൻ പോലും ഇതുവരെ തയാറായിട്ടില്ല. വില്ലേജ് ഓഫീസിന്റെ നിർമാണം ഉടൻ ആരംഭിച്ചില്ലങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ആലപ്പുഴ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ജോൺ തോമസ് പറഞ്ഞു.