മാവേലിക്കര- നഗരവാസികൾക്ക് വാക്സിനേഷൻ നിഷേധിക്കുന്നു എന്നാരോപിച്ച് ബി.ജെ.പി കൗൺസിലർമാർ നഗരസഭ ഉപരോധിച്ചു. ഉപരോധ സമരം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ എച്ച്.മേഘനാഥ് അധ്യക്ഷനായി. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബിനു ചാങ്കുരേത്, ഏരിയ പ്രസിഡന്റുമാരായ സന്തോഷ്കുമാർ മറ്റം, ജീവൻ ആർ.ചാലിശ്ശേരി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാജേഷ്, മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉമയമ്മ വിജയകുമാർ, കൗൺസിലർമാരായ വിജയമ്മ ഉണ്ണികൃഷ്ണൻ, ജയശ്രീ അജയകുമാർ, സുജാത ദേവി, ഗോപൻ സർഗ്ഗ, സബിത അജിത്, രേഷ്മ ആർ എന്നിവർ സംസാരിച്ചു.