photo

ചേർത്തല: എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന്റെ പ്രചാരണം വർദ്ധിപ്പിക്കേണ്ടത് സമുദായത്തിന്റെ കടമയാണെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മൂന്നുമാസം നീളുന്ന 'നമ്മുടെ യോഗനാദം" കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിന്റെയും യൂണിയന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി​ ചെയ്യുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും അനദ്ധ്യാപകരും യോഗനാദത്തിന്റെ വരിക്കാരാകണമെന്ന് യോഗം ജനറൽ സെക്രട്ടറി അഭ്യർത്ഥിച്ചു
യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം എസ്.എൻ കോളേജ് ജീവനക്കാരുടെ ഒരു വർഷത്തെ വരിസംഖ്യ പ്രിൻസിപ്പൽ ഡോ. സുനിൽകുമാറിൽനിന്ന് ഏ​റ്റുവാങ്ങിക്കൊണ്ട് ​ പദ്ധതിയുടെ ഉദ്ഘാടനം വെള്ളാപ്പള്ളി നിർവഹിച്ചു.
യോഗത്തിൽ ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യോഗം കൗൺസിലർമാരായ എ.ജി.തങ്കപ്പൻ, പി.എസ്. എൻ. ബാബു, പി.ടി. മന്മഥൻ, പി.കെ. പ്രസന്നൻ, സി.എൻ. ബാബു, ഷീബ, ബേബി റാം, വിപിൻ രാജ്, എബിൻ അമ്പാടി, സന്ദീപ് പച്ചയിൽ, വിദ്യാഭ്യാസ സെക്രട്ടറി സുദർശനൻ, യോഗം അസിസ്റ്റന്റ് സെക്രട്ടറി വിജയൻ, യോഗനാദം ചീഫ് ഓർഗനൈസർ പി.വി. രജിമോൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം പ്രസിഡന്റ് എസ്. അജുലാൽ, സ്​റ്റാഫ് സെക്രട്ടറി ഡോ. അപർണ എന്നിവർ പങ്കെടുത്തു.