mob
സി പി ഐ ആലപ്പുഴ നഗരസഭാ പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് നൽകുവാനുള്ള മൊബൈൽ ഫോണുകളുടെ വിതരണ ഉദ്‌ഘാടനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ നഗരസഭാ കൗൺസിലർ ക്ലാരമ്മാ പീറ്ററിന് നൽകി നിർവ്വഹിക്കുന്നു .

ആലപ്പുഴ : സി പി ഐ ആലപ്പുഴ നഗരസഭാ പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് നൽകുവാനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു . വിതരണോദ്‌ഘാടനം സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ നഗരസഭാ കൗൺസിലർ ക്ലാരമ്മാ പീറ്ററിന് നൽകി നിർവഹിച്ചു . ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി കൃഷ്ണപ്രസാദ്‌ , എക്സിക്യൂട്ടീവ് അംഗം വി മോഹൻദാസ് , നഗരസഭാ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ , സി പി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിമാരായ ഡി പി മധു , ബി നസീർ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി വിനീത , കൗൺസിലർമാരായ എൽജിൻ റിച്ചാർഡ് , കെ എസ് ജയൻ , ആർ രമേഷ് , നാജിത ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു .