ഹരിപ്പാട്: കരുവാറ്റ കാരമുട്ട് ദ്വീപിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ സംഘർഷത്തിൽ രണ്ട് പ്രതികൾ കൂടി പൊലീസ് പിടിയിലായി. കരുവാറ്റ അരയറ്റ് പറമ്പിൽ സിജു ചെറിയാൻ ( 27 ), പുത്തൻപുരയിൽ വിഷ്ണു രഘുകുമാർ( 22 ) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരിൽ വേറെയും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിലെ ഒന്നും രണ്ടും പ്രതികളാണ് ഇവർ. നാലാം പ്രതി സൂരജിനെ സംഭവ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 17 ന് രാത്രിയിൽ കാരമുട്ട് ദ്വീപിൽ നാലംഗസംഘം മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിടുകയായിരുന്നു. തോട്ടിൽ വലവീശി കൊണ്ടുവന്നിരുന്ന നിഥുനെ മടിവാളിനു കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. വാഹനങ്ങൾ ഉൾപ്പെടെയുള്ളവ നശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിലാകാനുണ്ട്.