ചാരുംമൂട്: പതിനഞ്ച് വർഷം മുമ്പ് നാട്ടുകാരുടെ സഹായത്താൽ വൃക്ക മാറ്റിവച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നതാണ് ശിഹാബ്. വൃക്കരോഗം കലശലായതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കായി വീണ്ടും സഹായം തേടുകയാണ് താമരക്കുളം ഗ്രാമപഞ്ചായത്ത് 11ാം വാർഡിൽ ലബ്ബത്തറ വീട്ടിൽ ശിഹാബ് എന്ന 42കാരൻ.
എറണാകുളത്തുള്ള സ്വകാര്യാശുപത്രിയിൽ കഴിയുന്ന ശിഹാബ് ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. അടിയന്തരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
15 വർഷം മുൻപാണ് ശിഹാബിന്റെ ഒരു വൃക്ക മാറ്റിവച്ചത്. സ്വന്തം വൃക്ക നൽകി ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ശിഹാബിന്റെ ഭാര്യ സുനിത തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 25 ലക്ഷത്തോളം രൂപ വേണ്ടി വരും. താമരക്കുളം ജംഗ്ഷനിൽ മുറുക്കാൻ കട നടത്തിയാണ് രണ്ടു പെൺമക്കളും ഭാര്യയും പ്രായമായ മാതാവുമടങ്ങുന്ന ശിഹാബ് കുടുംബത്തെ പോറ്റിയതും ചികിത്സാ ചെലവുകൾ നടത്തുകയും ചെയ്തിരുന്നത്.
ശസ്ത്രക്രിയ ചെലവിനുള്ള തുക കണ്ടെത്താൻ 100 രൂപ ചലഞ്ച്
(ഗൂഗിൾ പേ 7012220603) ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നാട്ടിൽ നടന്നുവരികയാണ്.
ഭാര്യ സുനിത ശിഹാബിന്റെ പേരിലെ അക്കൗണ്ടിന്റെ നമ്പർ: 187001000 80881
IFSC: FDRL0001870.