ചാരുംമൂട്: നൂറനാട് പാറ ജംഗ്ഷന് സമീപമുള്ള വാടക വീട്ടിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവുമായി വീട്ടമ്മയെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.
പാട്ടാമ്പി താലൂക്കിൽ കൊപ്പം പഞ്ചായത്ത് പുലിശ്ശേരി ഈർക്കിലിക്കുന്നത്ത് വീട്ടിൽ മണികണ്ഠന്റെ ഭാര്യ അമ്പിളി (32)യെയാണ് നൂറനാട് റേഞ്ച് ഇൻസ്പെക്ടർ ഇ.ആർ.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.കേസിൽ രണ്ടാം പ്രതിയായ മണികണ്ഠന് (33) വേണ്ടി അന്വേഷണം നടത്തി വരികയാണ്. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് വാടക വീട്ടിൽ റെയ്ഡ് നടന്നത്. കഞ്ചാവ് അടുക്കളയിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഈ സമയം മണികണ്ഠൻ വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ എട്ട് മാസമായി ഇവർ വാടക വീട്ടിൽ താമസിച്ചു വന്ന ഇവർ
കഞ്ചാവ് ചെറിയ പൊതികളിലാക്കി പ്രദേശത്ത് കച്ചവടം നടത്തി വരികയായിരുന്നു.
കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം
നടത്തി വരികയാണ്.
പ്രിവന്റീവ് ഓഫീസർമാരായ ശ്രീകുമാർ ,സജികുമാർ, സി.ഇ.ഒമാരായ അശോകൻ, രാജീവ്, രാകേഷ്, നിശാന്ത്, മായ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.