അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയുടെ ഏഴാം നമ്പർ ഷട്ടർ ഇന്നലെ തകർന്നു. വേലിയേറ്റത്തിൽ ഉപ്പുവെള്ളം കുട്ടനാടൻ പാടശേഖരങ്ങളിലേക്ക് കയറുമെന്ന ആശങ്കയിൽ കർഷകർ.
രണ്ടാം വിത നടന്ന പാടശേഖരങ്ങളിലെ കൃഷി നശിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. സ്പിൽ വേ ഷട്ടറുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്ത് കാരണമാണ് ഷട്ടർ തകർന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. 40 ഷട്ടറുകളിൽ മിക്കവയും പണിമുടക്കിയ സാഹചര്യമാണ്. പലതും തുറക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഇവ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഉപയോഗ യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.