ചേർത്തല: ശീതീകരണ തൊഴിലാളി സംഘടനയായ ഹീറ്റിംഗ്, വെന്റിലേഷൻ ആൻഡ് എയർകണ്ടിഷനിംഗ് എംപ്ലോയീസ് അസോസിയേഷൻ കേരള ചേർത്തല മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക ശീതീകരണ ദിനം ആചരിച്ചു. സംഘനയേയും തൊഴിലാളികളേയും ആവശ്യ സർവീസിൽ ഉൾപ്പെടുത്തണമെന്നും വാക്സിനേഷന് മുൻഗണന നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം കെ.എം.ബസുലാൽ ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ് ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ അജിത്കുമാർ, ബേബി, രതീഷ്, സി.ടി. റോയ് എന്നിവർ പങ്കെടുത്തു.